g

തൃക്കാക്കര: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കെ.എം.ആർ.എൽ സംഘടിപ്പിക്കുന്ന ഫ്രോസ്റ്റി ഫെസ്റ്റിൽ സ്റ്റാർമേക്കിംഗ് മത്സരത്തിൽ തൃക്കാക്കര കാരിമക്കാട് സ്വദേശി അഞ്ചുവയസ്സുകാരി സയാനാ പർവീൺ ശ്രദ്ധനേടി. ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥിയായിരുന്നു സയാന. സയാനയുടെ മുത്തശ്ശി റസീല അബ്ദുൾ ഖാദറും മത്സരത്തിൽ പങ്കെടുത്തു. മത്സരഫലങ്ങൾ പിന്നീട് പ്രഖ്യാപിക്കും. കരോൾ ഗാനമത്സരം 19ന് വൈറ്റില, ഇടപ്പള്ളി മെട്രോസ്റ്റേഷനുകളിൽ നടക്കും. 11ടീമുകളാണ് പങ്കെടുക്കുന്നത്. വൈറ്റില സ്റ്റേഷനിൽ വൈകിട്ട് മൂന്ന് മുതൽ നാല് വരെയും ഇടപ്പള്ളി സ്റ്റേഷനിൽ 5 മുതൽ ആറ് വരെയുമാണ് മത്സരം. പുൽക്കൂട് നിർമ്മാണം, ക്രിസ്മസ് ട്രീ അലങ്കാരം, സാന്റാക്ളോസ് ഫാൻസിഡ്രസ്, കേക്ക്മേക്കിംഗ് തുടങ്ങിയ മത്സരങ്ങളുമുണ്ട്. രജിസ്റ്റർ ചെയ്യാൻ www.kochimetro.org.