പെരുമ്പാവൂർ: പഞ്ചാബിൽ നടന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മാറംപള്ളി എം.ഇ.എസ് കോളജിലെ വിദ്യാർത്ഥികൾ 2 സ്വർണവും 2 വെങ്കല മെഡലുകളും കരസ്ഥമാക്കി. ഇൻലൈൻ, ക്വാഡ് ആർട്ടിസ്റ്റിക് ഇവെന്റിൽ രണ്ടാംവർഷ കൊമേഴ്‌സ് വിദ്യാർത്ഥി അഭിജിത്ത് അമൽരാജ് രണ്ടു സ്വർണവും രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി അർഷക് മീരാൻ ആൽപയിൻ ഇവെന്റിലും ബിവോക് മൾട്ടി സ്‌പോർട്‌സ് വിദ്യാർത്ഥി ദേവ്ദത്ത് പൈ ഡൗൺഹിൽ ഇവന്റിലും ആണ് വെങ്കല മെഡലുകൾ കരസ്ഥമാക്കിയത്. സ്‌കേറ്റിംഗിനായി പ്രത്യേക റിങ്കുകൾ നിർമ്മിക്കുന്ന തയാറെടുപ്പിലാണ് കോളേജ് മാനേജ്‌മെന്റ്.