congres

അങ്കമാലി: ദുരന്തങ്ങളെ മുതലെടുത്ത് ജനങ്ങളെ വഞ്ചിക്കുന്ന നയമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്തുടരുന്നതെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം പറഞ്ഞു. റോജി എം.ജോൺ എം.എൽ.എ, മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി എന്നിവർ നയിച്ച ജന ജഗരൺ അഭിയാൻ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായത്തോട് നിന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ ഫ്ലാഗ് ഓഫ് ചെയ്തു. മുൻ എം.എൽ.എ. പി.ജെ. ജോയി, അഡ്വ.കെ.എസ്. ഷാജി, അഡ്വ.ഷിയോ പോൾ, കെ.വി.മുരളി, പി.വി.സജീവൻ, റെജി മാത്യു, റീത്തപോൾ, ബാസ്റ്റിൻ പാറക്കൽ, ലിസി പോളി, സാജു നെടുങ്ങാടൻ, അഡ്വ.സാജി ജോസഫ്, ദേവച്ചൻകോട്ടക്കൽ, ആന്റീഷ് തുടങ്ങിയവർ സംസാരിച്ചു.