പെരുമ്പാവൂർ: രായമംഗലം നെല്ലിമോളത്ത് ജനവാസമേഖലയ്ക്ക് സമീപം മാലിന്യം തള്ളി. വെള്ളിയാഴ്ച രാത്രി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ഒരു ലോഡ് മാലിന്യമാണ് മുടത്തോടിന് സമീപം നിക്ഷേപിച്ചത്. വിവരം അറിഞ്ഞ് പഞ്ചായത്ത് മെമ്പർ മിനി നാരായണൻകുട്ടി, സെക്രട്ടറി ബി.സുധീർ, ജൂനിയർ സൂപ്രണ്ട് ലാൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കളമശേരിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ക്വട്ടേഷൻ എടുത്ത കരാറുകാരനാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തി. കുറുപ്പുംപടി സ്റ്റേഷനിൽ പരാതി നൽകി.