
മുളന്തുരുത്തി: കർഷക ക്ഷേമനിധിയിലേക്ക് അംഗങ്ങളെ ചേർക്കാൻ കേരള കർഷകസംഘം തൃപ്പൂണിത്തറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വില്ലേജുകളിലും ആരംഭിക്കുന്ന ഹെൽപ്പ് ഡെസ്കുകളുടെ ഉദ്ഘാടനം മുളന്തുരുത്തി പള്ളത്തിട്ട ഹാളിൽ കർഷകസംഘം എറണാകുളം ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ നിർവഹിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് വി ജി സുധികുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.കെ. റെജി, സി.പി.എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, ജില്ലാകമ്മിറ്റി അംഗം അജിത സലിം, മുളന്തുരുത്തി വില്ലേജ് സെക്രട്ടറി കെ.എ.ജോഷി, വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എബി പാലാൽ തുടങ്ങിയവർ സംസാരിച്ചു. കർഷകപെൻഷൻ സംബന്ധിച്ചും കൃഷിഭവൻവഴി കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ചും കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ കെ.എം ക്ലാസ് എടുത്തു.