തെക്കൻ പറവൂർ: 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികം ഇന്ന് വൈകിട്ട് 3ന് രാജേഷ് പുത്തൻപുരയ്ക്കലിന്റെ വസതിയിൽ ശാഖാ പ്രസിഡന്റ് കെ.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ നടക്കും. എസ്.എസ്.എൽ.സി,​ പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ ആദരിക്കും. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും. കൺവീനർ ടി.കെ. സാബു, ജോയിന്റ് കൺവീനർ സി.കെ.ശശിരാജ് തുടങ്ങിയവർ പങ്കെടുക്കും.