ആലുവ: വിലക്കയറ്റത്തിനും പാചക വാതക വില വർദ്ധനവിനുമെതിരെ കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗരൺ അഭിയാൻ പദയാത്ര നാളെ വൈകിട്ട് മൂന്നിന് നഗരത്തിൽ നടക്കും. പുളിഞ്ചോട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവർ ജാഥയിൽ അണിനിരക്കുമെന്ന് ആലുവ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ അറിയിച്ചു.