
കൊച്ചി: കുമ്പളങ്ങി,കണ്ണമാലി,ചെല്ലാനം,മുണ്ടംവേലി, മാനാശ്ശേരി, വാലുംമ്മൽ, പള്ളുരുത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുന്നതിനും കായലിലെ എക്കൽനീക്കം ചെയ്യുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്കൽ കോരി പ്രതിഷേധിച്ചു. ജി. സി. ഡി. എ മുൻ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ടോണി ചമ്മണി, യു. ഡി. എഫ് ചെയർമാൻ ജോൺ പഴേരി, മണ്ഡലം പ്രസിഡന്റുമാരായ ജോഷി ആന്റണി, തോമസ് ഗ്രിഗറി, പി. ജെ. പ്രദീപ്, പി. പി. ജേക്കബ്, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, വൈസ് പ്രസിഡന്റ് പി. എ. സഗീർ, ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ, മെമ്പർമാരായ പ്രശാന്ത് ജോസഫ്, ഗ്രേസി ജസ്റ്റിൻ, ജോഷി ആംബ്രോസ് പറമ്പിൽ, ബ്ലോക്ക് ഭാരവാഹികളായ നെൽസൻ കോച്ചേരി, എ. പി.റോയ്, പി. എ. ബാബു, കെ. എ. ജൽട്ടൻ,എ. സി. ക്ലാരൻസ്,, ഷാജി തോപ്പിൽ അനു സെബാസ്റ്റ്യൻ, സെൽജൻ അട്ടിപ്പേറ്റി, ക്ലെമെന്റ് റോബർട്ട്, പി.ജെ രാജു, എന്നിവർ പ്രസംഗിച്ചു.
മുട്ടോളംവെള്ളം വീടുകളിൽ തളംകെട്ടി കിടക്കുന്നതിനാൽ ടോയ്‌ലറ്റ് ഉപയോഗിക്കാനും ഭക്ഷണം പാചകം ചെയ്യുവാനും കഴിയാനാകത്തവിധം കായലോരത്തെ നൂറുകണക്കിന് ഭവനങ്ങൾ വാസയോഗ്യമല്ലാതായിരിക്കുന്നു. ദുരിതബാധിത കുടുംബങ്ങളെ സർക്കാർ ഇടപെട്ട് താത്കാലികമായി മാറ്റിത്താമസിപ്പിക്കാനും, നഷ്ടപരിഹാരം നൽകാനും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഷാജികുറുപ്പശ്ശേരി,
ബ്ലോക്ക് പ്രസിഡന്റ്