fireforce
മൂവാറ്റുപുഴയിൽനടന്ന കേരള ഫയർ സർവ്വീസ് അസോസിയേഷൻ 40-ാം എറണാകുളം മേഖല സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കേരള ഫയർ സർവ്വീസ് അസോസിയേഷൻ 40-ാം എറണാകുളം മേഖലാസമ്മേളനം ആർ.ആർ. ശരത് നഗറിൽ ഷമ്മ ഓഡിറ്റോറിയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനീഷ് പി.ജോയി അദ്ധ്യക്ഷനായി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ജീവനക്കാരെയും ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരം നേടിയ ജീവനക്കാരെയും മന്ത്രി ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫുട്‌ബോൾ, ബാഡ്മിന്റൺ മത്സര വിജയികൾക്ക് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ റീജിയണൽ ഫയർ ഓഫീസർ കെ.കെ. ഷിജു പൊന്നാട അണിയിച്ച് ആദരിച്ചു. ജീവനക്കാരുടെ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങിയ മക്കൾക്ക് ജില്ലാ ഫയർ ഓഫീസർ എ.എസ് ജോജി ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൾ സലാം , കൗൺസിലർ നിസ അഷറഫ്, കേരള ഫയർ സർവ്വീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.അജിത്കുമാർ, സംസ്ഥാന പ്രസിഡന്റ് എ.ഷജിൽ കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്. ബിജോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കുമാർ, സ്റ്റേഷൻ ഓഫീസർ ടി.കെ.സുരേഷ്, മേഖല വൈസ് പ്രസിഡന്റ് പി.സുനിൽ കുമാർ, മുഹമ്മദ് ഇക്ബാൽ, മേഖല സെക്രട്ടറി പി.എം റഷീദ് തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കേരള ഫയർ സർവ്വീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മേഖല ഭാരവാഹികളായി വി.മനോജ് കുമാർ (പ്രസിഡന്റ്, ഗാന്ധിനഗർ), ജിജോ ഫിലിപ്പ് (വൈസ് പ്രസിഡന്റ്, മൂലമറ്റം), പി.എം.റഷീദ് (സെക്രട്ടറി, മൂവാറ്റുപുഴ), സന്ദീപ് മോഹനൻ ( ജോ. സെക്രട്ടറി, മട്ടാഞ്ചേരി), പി.ഷിബു (ട്രഷറർ, ഗാന്ധിനഗർ) എന്നിവരെ തിരഞ്ഞെടുത്തു.