yth
കപ്രികാട് അഭയാരണ്യത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോടനാട് ഡി. എഫ്. ഒ ഓഫീസ് ഉപരോധം ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: കപ്രികാട് അഭയാരണ്യത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോടനാട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷനായി. മൃഗപരിപാലനത്തിൽ അതിഗുരുതരമായ വീഴ്ചയെന്ന് എസ്.പി.സി.എയുടെ കണ്ടെത്തലിനെ തുടർന്നാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് നടപടി കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, വൈസ് പ്രസിഡന്റുമാരായ പി.കെ. മുഹമ്മദ് കുഞ്ഞ്, പോൾ പാത്തിക്കൽ, കോൺഗ്രസ് കോടനാട് മണ്ഡലം പ്രസിഡന്റ് എൽദോ പാത്തിക്കൽ, ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ടി. എൻ.സദാശിവൻ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ അനിൽ ജോസ്, ജിജോ മറ്റത്തിൽ, ഷെഫീഖ് എ.പി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ചെറിയാൻ ജോർജ്, അരുൺ കുമാർ കെ.സി, അമൽ സി.പോൾ, കൂവപ്പടി പഞ്ചായത്ത് മെമ്പർമാരായ കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ രാജേഷ് കുമാർ എം.ജി, മുഹമ്മദ് യൂനസ്, ഫൈസൽ വല്ലം, അഷ്‌വാഖ് അലി, ജിനോജ് കുന്നപ്പിള്ളി, എൽദോ ജോർജ്, രഞ്ജിത് പി.എസ്, എൽസൺ റോയ്, യേശുദാസ് പാപ്പച്ചൻ, അരുൺ പോൾ ബാബു, കോൺഗ്രസ് നേതാക്കളായ ജോഷി സി. പോൾ, തോമസ് ജോർജ്, അബ്ദുൾ നിസാർ, അരുൺ മുകുന്ദൻ, അനക്‌സ് മുടക്കുഴ, ഉമ്മറുൽ ഫാറൂഖ്, അജ്മൽ എ.എ തുടങ്ങിയവർ നേതൃത്വം നൽകി.