പറവൂർ: കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ മഹോത്സവം ഇന്ന് നടക്കും. രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നരക്ക് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, പഞ്ചവാദ്യം പെരുവാരം സംഗീത്, ചെണ്ടമേളം പെരുവനം പ്രകാശൻ, രാത്രി ഒമ്പതിന് ഫാൻസി വെടിക്കെട്ട്, പന്ത്രണ്ടിന് പള്ളിവേട്ട എന്നിവ നടക്കും. തിരുവാതിര ആറാട്ട് മഹോത്സവദിനമായ നാളെ (തിങ്കൾ) രാവിലെ വിശേഷാൽ അഭിഷേകവും പൂജയും പതിനൊന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, പുറപ്പാട്, ഏഴരയ്ക്ക് ആറാട്ടുവിളക്ക് തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. രാത്രി പതിനൊന്നരക്ക് വലിയകുരുതി സമർപ്പണത്തിനുശേഷം കൊടിയിറങ്ങും.