korampadam-medical-store
കോരാമ്പാടം സഹകരണ മെഡിക്കൽ സ്‌റ്റോർ കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കടമക്കുടി: കൊവിഡ് കാലത്ത് അവശ്യമരുന്നുകളും ചികിത്സാ ഉപകരണങ്ങളും നൽകി ദ്വീപ് ജനതയ്ക്കു താങ്ങായത് കോരാമ്പാടം സഹകരണ ബാങ്കാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച സഹകരണ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മരുന്ന് ലഭ്യമാക്കുന്ന സഹകരണ മെഡിക്കൽ സ്‌റ്റോർ ദ്വീപിലെ സാധാരണക്കാർക്ക് ആശ്വാസമാവുമെന്നും എം.എൽ.എ. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നികോൾസൺ അദ്ധ്യക്ഷനായി. സഹകരണ വകുപ്പ് കണയന്നൂർ താലൂക്ക് അസി. രജിസ്ട്രാർ കെ. ശ്രീലേഖ, സുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സീനിയർ സർജൻ മോളി എലിസബത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വിപിൻ രാജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെബർ മനു ശങ്കർ, കടമക്കുടി പഞ്ചായത്തംഗം ജയിനി സെബാസ്റ്റിൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.ബി. അനിൽകുമാർ, അലക്‌സ് ആട്ടുള്ളിൽ, കെ.എസ്. ബാബുരാജ് എന്നിവർ സംസാരിച്ചു.