dhwani
ധ്വനി മ്യൂസിക്കൽ ബാൻഡിന്റെ ലോഗോ പ്രകാശനം സി. പി.എം ജില്ലാ സമ്മേളനം നഗറിൽ സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിക്കുന്നു . ഗോപി കോട്ടമുറിയ്ക്കൽ, പി.ആർ. മുരളീധരൻ, എസ് സതീഷ് തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: സിനിമ നാടക ലളിതഗാനങ്ങളും നാടൻ പാട്ടുകളും സമന്വയിപ്പിച്ച് സംഗീതവേദികളിൽ നൂതനാവിഷ്‌കാരത്തിലൂടെ ആസ്വാദകഹൃദയങ്ങളിലേയ്ക്ക് നവ്യാനുഭവം പകരാൻ മൂവാറ്റുപുഴയിലെ സംഗീതകലാകാരന്മാർ ചേർന്ന് ധ്വനി എന്ന പേരിൽ മ്യൂസിക് ബാൻഡ് രൂപീകരിച്ചു. ആസ്വാദകർ ശ്രദ്ധിയ്ക്കപ്പെടാതെ പോയിട്ടുള്ള നല്ല ഗാനങ്ങളെ ഓർമ്മപ്പെടുത്തുന്നതിനും കൂടുതൽ പരിചയപ്പെടുത്തുന്നതിനുമുള്ള ഒരു സംരംഭം കൂടിയാണ് ഈ മ്യൂസിക് ബാൻഡ്. ധ്വനിയുടെ ലോഗോ പ്രകാശനം സി.പി.എം ജില്ലാ സമ്മേളനം നഗറിൽ സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിയ്ക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ, ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, ധ്വനിയുടെ ഡയറക്ടർ സാബു ജോസഫ്, കോ ഓർഡിനേറ്റർ പി.എ. സമീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.