പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മുത്തൂറ്റ് വോളി അക്കാഡമിയും പാല്യത്തുരുത്ത് വോളിക്ലബും ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ വൈപ്പിൻ വോളി അക്കാഡമിയും മുത്തൂറ്റ് വോളി അക്കാഡമി കൊച്ചിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് ഇരുവിഭാഗങ്ങളുടെയും ഫൈനൽ.