തൃക്കാക്കര: വിഷരഹിത നാടൻപച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുന്നതിനായി പനമ്പിള്ളി നഗർ കേന്ദ്രീകരിച്ച് നാട്ടു ചന്ത സംഘം രൂപീകരിച്ചു. സി.സതീശൻ(പ്രസിഡന്റ്), പി.ആർ.മനോഹരൻ( സെക്രട്ടറി), സനു സണ്ണി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 11അംഗ കമ്മിറ്റി നിലവിൽ വന്നു. ക്രിസ്മസ്-ന്യൂഇയർ പ്രമാണിച്ച് നാടൻ പച്ചക്കറികളുടെ നാട്ടുചന്ത പനമ്പിള്ളി നഗറിൽ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.