കൊച്ചി: ശ്രീനാരായണ വിജയസമാജംവക എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 1084, ഉദയംപേരൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 20മുതൽ 26വരെ നടക്കും. 20ന് കൊടിയേറ്റ്. 21ന് വൈകിട്ട് ഏഴുമുതൽ താലം വരവ്, വേദിയിൽ വൈകിട്ട് ഏഴിന് നാടൻപാട്ട്. മൂന്നാം ദിനമായ 22ന് വൈകിട്ട് ഏഴിന് താലംവരവ്, വേദിയിൽ ഭക്തിഗാനസുധ. 23ന് വൈകിട്ട് നൃത്തനൃത്ത്യങ്ങൾ. അഞ്ചാം ദിവസമായ 24ന് വൈകിട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. 25നാണ് പള്ളിവേട്ട. അന്ന് വൈകിട്ട് 6.30മുതൽ കർപ്പൂര ദീപക്കാഴ്ച, താലം വരവ്, കാവടിയാട്ടം എന്നിവ നടക്കും. 8.30നും 9.30നും ഇടയിൽ പള്ളിവേട്ട. ആറാട്ട് ദിനമായ 26ന് ഉച്ചയ്ക്ക് 11.30ന് പ്രാസദമൂട്ട് ഉണ്ടായിരിക്കും വൈകിട്ട് 7.30നും 8.05നും മദ്ധ്യേ ആറാട്ട് നടക്കും. കൊടിയേറ്റ് ദിനം മുതൽ ആറാട്ട് ദിനം വരെ ശ്രീബലി, ദീപാരാധന, നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും.