പിറവം: സംസ്ഥാന എക്സൈസ് വകുപ്പിന്റെയും എക്‌സൈസ് വിമുക്തി മിഷന്റെയും സഹകരണത്തോടെ തുടി ക്രിയേറ്റീവ് മീഡിയ നിർമ്മിച്ച് പിറവം എടയ്ക്കാട്ടുവയൽ (വട്ടപ്പാറ) സ്വദേശി സ്വാതി ബിജു തിരക്കഥയും സംവിധാനവും നിർവ്വഹിച്ച "ക്യ രാസ് " എന്ന ഹ്രസ്വചിത്രം പ്രദർശനം നടത്തി. വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ
കെ. അനിൽകുമാർ, ജില്ലാ എക്സൈസ് വിമുക്തി മിഷൻ മാനേജർ ജി. സുരേഷ്‌കുമാർ എന്നിവർ ചേർന്നാണ് പ്രദർശന യോഗം ഉദ്ഘാടനം ചെയ്തത്. എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും സാഹിത്യകാരനുമായ എ.കെ. ദാസ്, ജില്ലാ, ബ്ലോക്ക്, വാർഡ് ജനപ്രധിനിധികൾ പങ്കെടുത്തു. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതാണ് ചിത്രമെന്ന് അണിയറ പ്രവർത്തകരായ റെജി പക്ഷിക്കുഴി, മനോജ് സി.സി, പ്രിൻസ് ഡാലിയ എന്നിവർ പറഞ്ഞു.