പറവൂർ: കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പകൽപ്പൂരത്തിന് മധുരപ്പുറം കണ്ണൻ ദേവിയുടെ തിടമ്പേറ്റി. ചെറായി പരമേശ്വരനും കാഞ്ഞിരക്കാട് ശേഖരനും ഇടവും വലവും നിന്നു. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ ഉണ്ടായി. തിരുവാതിര ആറാട്ട് മഹോത്സവദിനമായ ഇന്ന് രാവിലെ വിശേഷാൽ അഭിഷേകവും പൂജയും പതിനൊന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, പുറപ്പാട്, ഏഴരയ്ക്ക് ആറാട്ടുവിളക്ക് തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. രാത്രി പതിനൊന്നരക്ക് വലിയകുരുതി സമർപ്പണത്തിനുശേഷം കൊടിയിറങ്ങും.