പറവൂർ: ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ തിരുവുത്സവ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം സംഗീത സംവിധായകൻ ദീപക് ദേവ് നിർവഹിച്ചു. പറവൂർ ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കൃഷ്ണകുമാറിന് ആദ്യകൂപ്പൺ ഏറ്റുവാങ്ങി. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. ശശികുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജി നമ്പിയത്ത്, സെക്രട്ടറി പ്രേകുമാർ രാമപുരം, കമ്മിറ്റി അംഗങ്ങളായ സരുൺസാൻ, കെ.പി. രാജു, സ്വാമിനാഥൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വി. അമ്പിളിദേവി എന്നിവർ പങ്കെടുത്തു. മഹോത്സവത്തിന് ജനുവരി 27ന് കൊടിയേറി ഫെബ്രുവരി അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പോടെ സമാപിക്കും.