nft

കൊച്ചി: ബ്ലോക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകളിൽ ഉപയോഗിക്കുന്ന നോൺ ഫംജിബിൾ ടോക്കണുകൾ (എൻ.എഫ്.ടി) സൃഷ്ടിക്കുന്ന കലാകാരൻമാരുടെയും സംരംഭകരുടെയും രാജ്യാന്തര സംഗമം കൊച്ചിയിൽ നടന്നു. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. എൻ.എഫ്.ടി കോൺഫറൻസ്, കാലാപ്രദർശനം എന്നിവയുൾപ്പെടുന്ന സമ്പൂർണ എൻ.എഫ്.ടി മേളയാണ് നടന്നത്. എൻ.എഫ്.ടി മേഖലയിൽ ശ്രദ്ധേയനായ കുനാൽ കപൂർ ഉദ്ഘാടനം ചെയ്തു. കുനാൽ കപൂർ വികസിപ്പിച്ചെടുത്ത ലൗറോ ബോട്ടാണ് മേളയ്ക്ക് തിരിതെളിച്ചത്. ജെയിംസ് ലാസർ, അനന്തൻ നദാമൽ, കേരള സ്റ്റേറ്റ് ഐ.ടി പാർക്‌സ് സി.ഇ.ഒ ജോൺ എം. തോമസ്, നടനും സംരംഭകനുമായ പ്രകാശ് ബാര എന്നിവർ സംസാരിച്ചു.