കോലഞ്ചേരി: സർക്കാർ വിദ്യാലയങ്ങളിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ എ.സി ലൈബ്രറി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ലൈബ്രറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മുഖ്യാതിഥിയായി. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് കമ്പനി നവീകരിച്ച ലൈബ്രറിയിൽ ജില്ലാപഞ്ചായത്താണ് ഡിജിറ്റലൈസേഷൻ നിർവഹിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, ജില്ലാപഞ്ചായത്തംഗങ്ങളായ അഡ്വ. ഉമാമഹേശ്വരി, എം.ജെ.ജോമി, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എം.ഡി ഡോ. തോമസ് ജോൺ, പഞ്ചായത്തംഗം സത്യപ്രകാശ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, പ്രിൻസിപ്പൽ എസ്. രജനി, ഡാൽമിയ തങ്കപ്പൻ , സ്വർണ്ണത്ത് നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.