പിറവം: പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ മാർ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റ് നടത്തി. ഇന്ന് രാവിലെ 7.15ന് വി.കുർബാന, 10ന് കാക്കൂർ കുരിശിങ്കൽ കൊടിയേറ്റ്. വൈകിട്ട് 6.15ന് സന്ധ്യാപ്രാർത്ഥന, 7ന് കാക്കൂർ സെന്റ് തോമസ് കുരിശിങ്കലിലേക്ക് പ്രദക്ഷിണം. കുരിശിങ്കൽ പ്രത്യേക പ്രസംഗവും നേർച്ചയും. ചൊവ്വാഴ്ച രാവിലെ 7.30ന് പള്ളിയിൽ പ്രഭാത പ്രാർത്ഥന, 8.30ന് വി.മൂന്നിൻമേൽ കുർബ്ബാനയും വെട്ടിക്കൽ ദയറാ മാനേജർ ഫാ.വിനോദ് ജോർജിന്റെ പ്രസംഗവും തുടർന്ന് പ്രദക്ഷിണം, നേർച്ച, ആശീർവാദം എന്നിവ നടക്കും.