
കൊച്ചി: അത്യാധുനിക റഡാറുകൾ വികസിപ്പിക്കാനായി അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള സ്‌പേസ് ആപ്ലിക്കേഷൻ സെന്ററും സംയുക്തമായി നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പങ്കാളിയാകും. റഡാറുകൾ ശേഖരിക്കുന്ന ഡാറ്റ പരിശോധിച്ച് കൃത്യത ഉറപ്പാക്കുന്ന ജോലിയാണ് കുഫോസ് നിർവഹിക്കുകയെന്ന് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ പറഞ്ഞു. കുഫോസിലെ റിമോട്ട് സെൻസിഗ് ആൻഡ് ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം അസോസിയേറ്റ് പ്രൊഫസറായ ഡോ.ഗിരീഷ് ഗോപിനാഥ് ആണ് ഗവേഷണ പദ്ധതിയുടെ മേൽനോട്ടം വഹിക്കുക.