അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്നേഹസ്വരം ക്ലബിന്റെ നേതൃത്വത്തിൽ വയോധികരോടൊപ്പം ക്രിസ്‌മസ് ആഘോഷിച്ചു. മലയാറ്റൂർ ദേവദാനിൽ നടന്ന പരിപാടിയിൽ സിസ്റ്റ് ഡയറക്ടർ ഫാ.ജോർജ്ജ് പോട്ടയിൽ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളൂം മധുരവും നൽകി. അസി.പ്രൊഫസർമാരായ തുഷാര ജോൺസൺ, ഡോ.സേവിയർ വിനയരാജ്, വിദ്യാർത്ഥി പ്രതിനിധികളായി അയന സതീശൻ, ജോർജിൻ, ഫാ. പൗലോസ് നെടുംതടത്തിൽ, നീതു തങ്കച്ചൻ, ശ്രീലക്ഷ്‌മി രവീന്ദ്രൻ, അഖിലവിജയൻ എന്നിവർ നേതൃത്വം നൽകി.