മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷൻ സംവർത്തിക ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്‌മൽ ചക്കുങ്ങൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ജോസ് കുര്യക്കോസ്, ജോളി മണ്ണൂർ, ജാഫർ സാദിഖ് എന്നിവരും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ സിന്ധു, അസോസിയേഷൻ സെക്രട്ടറിമാരായ പി.യു. ഷംസുദീൻ, ബോബി എസ്. നെല്ലിക്കൽ, കമ്മറ്റിയംഗങ്ങളായ മഹേഷ് കമ്മത്ത്, എസ്. മോഹൻദാസ്, പി.എച്ച്. ഫൈസൽ, പി.ഇ.ഹാരിസ്, ജോബി മുണ്ടക്കൽ, സീമാ നിസാർ, ബിജി സജീവ്, മേരി, ബിന്ദു റോണി, നീതു, വത്സ ജോസ്, സംവർത്തിക മാനേജിംഗ് ഡയറക്ടർ പി.ജി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറിലധികം രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണവും ലാബ് പരിശോധനയും അസ്ഥി സാന്ദ്രതാ പരിശോധനയും നടത്തി. അർഹരായ രോഗികൾക്ക് തുടർ ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും മർച്ചന്റ്സ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംവർത്തികയിൽ സൗജന്യ ഒ.പി. ക്ലിനിക്കും പ്രവർത്തിക്കും.