പറവൂർ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർ‍ക്ക് സർക്കാർ പ്രഖ്യാപിച്ച എക്സ്ഗ്രേഷ്യ ധനസഹായ വിതരണം വേഗത്തിലാക്കാൻ ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ പറവൂർ താലൂക്ക് ഓഫീസിൽ ക്യാമ്പ് നടത്തും. ധനസഹായത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ രജിസ്റ്റർ ചെയ്യാം. മരിച്ചയാൾ കൊവിഡ് മൂലമാണ് മരിച്ചതെന്ന് തെളിയിക്കുന്ന ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റിലേഷൻ സർട്ടിഫിക്കറ്റ്, മൊബൈൽ നമ്പർ എന്നിവ നൽകണം. അപേക്ഷയിൽ ചേർക്കുന്ന മൊബൈൽ നമ്പറുള്ള ഫോൺ ഒ.ടി.പി അറിയാനായി കൊണ്ടുവരണമെന്ന് തഹസിൽദാർ അറിയിച്ചു.