കോലഞ്ചേരി: ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറി മതസൗഹാർദ്ദ കരോൾ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 6.30 ന് പള്ളിക്കരയിൽ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മോറക്കാല, പറക്കോട്, അമ്പലപ്പടി, പെരിങ്ങാല ജംഗ്ഷനുകളിൽ കരോൾ ഗാനങ്ങൾ ആലപിക്കും. ഇ.സി. വർഗീസ് കോറെപ്പിസ്‌ക്കാപ്പ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അനു അച്ചു, കുന്നത്തുനാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് റോയി ഔസേഫ്, പഞ്ചായത്തംഗങ്ങളായ മായ വിജയൻ, നിസാർ ഇബ്രാഹിം എന്നിവരും എൻ.വി വാസു, പി.പി. രാജൻ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, എം.എസ്. അലിയാർ തുടങ്ങിയവരും സംസാരിക്കും.