
ഉദയംപേരൂർ: തൃപ്പൂണിത്തുറയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വില്ല്യാടത്ത് പാപ്പച്ചന്റെ മകൻ ദിപിൻ (32) ആണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. കൂട്ടുകാരന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഭവം. അമ്മ: ഏലിയാമ്മ. സഹോദരി: ദീപാ ഷാജി.