ആലുവ: കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഇ ശ്രം പദ്ധതി രജിസ്‌ട്രേഷൻ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ഉദയകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, ജനറൽ സെക്രട്ടറിമാരായ പി. സജീവ്, സി.ബി.വസന്തകുമാർ, പ്രേമജൻ, ആർ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.