
ഫോർട്ട് കൊച്ചി: പൊലിമയില്ലാത്ത കൊച്ചിൻ കാർണിവലിന് പതാക ഉയർന്നു. ഫോർട്ടുകൊച്ചിയിൽ നടന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ പതാക ഉയർത്തി. ഇത്തവണ ആഘോഷത്തിന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നാരംഭിക്കുന്ന കാർണിവൽ റാലിയും 31ന് രാത്രി കടപ്പുറത്ത് പപ്പാഞ്ഞിയെ കത്തിക്കലും കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കി. ബൈക്ക്റേസ് ഉൾപ്പടെയുള്ള പരിപാടികൾ നടക്കും. വീണ്ടും ഒരാഘോഷം സ്വപ്നംകണ്ട കച്ചവടക്കാർ ഒമിക്രോൺ ഭീതിയിൽ വീണ്ടും ആശങ്കയിലായി. ഫോർട്ട് കൊച്ചി കടപ്പുറത്തെത്തുന്ന ജനങ്ങളുടെ അനിയത്രിതമായ തിരക്ക് ഒഴിവാക്കാൻ മട്ടാഞ്ചേരി അസി.കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിക്കും.