ആലുവ: സംസ്ഥാനത്ത് അറബിക് യൂണിവേഴ്‌സിറ്റി ആരംഭിക്കണമെന്ന് ആലുവ മുസ്‌ലിം അസോസിയേഷൻ (എ.എം.എ) ആവശ്യപ്പെട്ടു.
അസോസിയേഷൻ സംഘടിപ്പിച്ച ലോക അറബിഭാഷ ദിനാചരണം സൗത്ത് കേരള അറബിക് കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല നദ്‌വി ഉദ്ഘാടനം ചെയ്തു. എ.എം.എ. പ്രസിഡന്റ് അബ്ദുൽ ഖാദർ പേരയിൽ അദ്ധ്യക്ഷനായി. ഡോ. എം. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. നാദിർഷ മഞ്ഞംതുരുത്ത്, ഷെമീർ കല്ലുങ്കൽ, അൻസാരി പറമ്പയം, യാസർ അഹമ്മദ്, പി.എ. അബ്ദുൽ സമദ്, സുലൈമാൻ അമ്പലപ്പറമ്പ്, നാസർ യൂണിവേഴ്‌സൽ, നസീർ ചൂർണ്ണിക്കര സാബു പരിയാരത്ത് എന്നിവർ സംസാരിച്ചു.