കുറുപ്പംപടി: കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റി നടത്തിയ ജന ജാഗരൺ അഭിയാൻ പദയാത്രയിൽ പുതുതലമുറയ്ക്ക് ആവേശമായി സൊസൈറ്റി വർഗീസേട്ടൻ എന്നറിയപ്പെടുന്ന മേയ്ക്കമാലിൽ വർഗീസ് മുദ്രാവാക്യം വിളിച്ചു കൊടുത്തു. കാഴ്ച നഷ്ടപ്പെട്ട വർഗീസ് ഓടക്കാലിയിൽ നടക്കുന്ന കോൺഗ്രസിന്റെ എല്ലാ പരിപാടികളിലും മുൻനിരയിലുണ്ടാകും. പദയാത്ര ഉദ്ഘാടന വേദിയിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു നൽകിയ വർഗീസേട്ടനെ ബെന്നി ബഹനാൻ എം.പി ഷാൾ അണിയിച്ച് അഭിനന്ദിച്ചു.