
കൊച്ചി: ചിറ്റൂരിൽ ഓപ്പൺപാർക്കും ജിംനേഷ്യവും ഹൈബി ഈഡൻ എം.പി പൊതുജനങ്ങൾക്കായി തുറന്നു. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി സിറ്റി പൊലീസ് ഐശ്വര്യ ഡോംഗ്റെ മുഖ്യാതിഥി ആയിരുന്നു. 65 ലക്ഷം രൂപയാണ് ചിലവഴിച്ചത്. അലക്‌സ് പോൾ, ചിറ്റൂർ ഗോപി, പോൾ ചിറ്റൂർ, പീറ്റർ ചേരാനെല്ലൂർ, ദിലീപ് ശങ്കർ, ബൈജു ജോസ്, കൊച്ചിൻ മൻസൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.ജി. രാജേഷ് , യേശുദാസ് പറപ്പിള്ളി, ആരിഫ മുഹമ്മദ്, രാജു അഴീക്കകത്ത്, ഷിമ്മി ഫ്രാൻസിസ്, ഷീബ കെ.പി, സ്റ്റെൻസിലാവോസ്, മരിയ ലില്ലി എന്നിവർ പ്രസംഗിച്ചു.