muthalib
കേരള ട്രെഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ ആലുവായിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി സമർപ്പിച്ച ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് തള്ളിയ നടപടി ഇടതുമുന്നണി സർക്കാർ പിൻവലിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ആവശ്യപ്പെട്ടു. കേരള ട്രെഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ ആലുവായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.എസ്. രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ആർ. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാചാരം, ആലുവ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജി. മാധവൻകുട്ടി, ശശിവേലായുധൻ, രമേശൻ എടവനക്കാട്, എം.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.