അങ്കമാലി: എം.പി.മാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യസഭ ചെയർമാന് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ഇ മെയിൽ അയക്കുന്ന പരിപാടി തുറവുർ പഞ്ചായത്തിൽ സംസ്ഥാന കമ്മിറ്റിയംഗം രേഖാശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേഖല പ്രസിഡന്റ് ശരത് ശിവൻ അദ്ധ്യക്ഷനായി. സീലിയ വിന്നി, എം.എം.പരമേശ്വരൻ, സോണി ജോയ്,റിജോയ് ജോയി, മഞ്ജന മഹേഷ്, ആൻലി ഷോജി, സുരേഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.