bjp
ബി.ജെ.പി നേതാവിനെ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ആലുവ നഗരത്തിൽ നടത്തിയ പ്രതിഷേധം

ആലുവ: ആലപ്പുഴയിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആലുവ നഗരത്തിൽ വൻ പ്രതിഷേധം. ബി.ജെ.പി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൈപ്പാസിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, നേതാക്കളായ എം.എൻ. ഗോപി, പി.എസ്. പ്രീത, ജോയി വർഗീസ്, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.