അങ്കമാലി: കോടുശ്ശേരി- അങ്കമാലി റോഡിന്റെ നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കാനകൾ നിർമ്മിച്ചതിലെ അശാസ്ത്രീയത മൂലം റോഡപകടത്തിനിടെ വരുത്തും. റോഡിനേക്കാൾ ഏറെ ഉയരത്തിൽ കാനയുടെ ഭിത്തി നിർമ്മിച്ചത് അപകട സാദ്ധ്യത വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഐറിഷ് കാനകൾ നിർമ്മിക്കാൻ തയ്യാറായിട്ടില്ല. അപാകതകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ബി.ഒ.ഡേവീസ്, പി.ബി.ജിബി എന്നിവർ ആവശ്യപ്പെട്ടു.