df

കൊച്ചി: ജില്ലയിൽ ഇന്നലെ 522 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 514 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 590 പേർ രോഗമുക്തി നേടി. 7.85 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5110 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 3459 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 368 ആദ്യ ഡോസും, 3091 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 3445 ഡോസും, 8 ഡോസ് കൊവാക്‌സിനും, 6 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.