pakalpooram
മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന പകൽ പൂരം

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന മൂവാറ്റുപുഴ പൂരം വർണ്ണാഭമായി. മൂന്ന് ആനകളാണ് പൂരത്തിൽ നിരന്നത്. കുന്നുമ്മേൽ പരശുരാമനും നെല്ല്യാക്കാട്ട് മഹാദേവനും പങ്കെടുത്ത പൂരത്തിൽ ഈരാറ്റുപേട്ട അയ്യപ്പൻ തിടമ്പേറ്റി. കറുകടം സന്തോഷിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളവും മൂവാറ്റുപുഴ ജയചന്ദ്രൻ സംഘത്തിന്റെ നാദസ്വരവുമുണ്ടായി. പൂരാഘോഷ വേദിയിൽ ഡീൻ കുര്യാക്കോസ് എം.പി, മാത്യൂ കുഴൽനാടൻ എം.എൽ.എ, നഗരസഭാ ചെയർമാൻ പി.പി .എൽദോസ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ കെ. ജി. അനിൽകുമാർ, അമൽ ബാബു, സുധ രഘുനാഥ്, ആശാ അനിൽ, ബിന്ദു സുരേഷ്, ക്ഷേത്രം പ്രസിഡന്റ് ബി.കിഷോർ, സെക്രട്ടറി ടി.ഇ .സുകുമാരൻ, വൈസ് പ്രസിഡന്റ് എൻ.രമേഷ്, മാനേജർ കെ.ആർ. വേലായുധൻ നായർ, കെ.ബി. വിജയകുമാർ എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഏഴിന് ആറാട്ട് എഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ട് കടവിൽ പൂജ, തിരുആറാട്ട്, ആറാട്ടുവരവ്, കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.