ആലുവ: പ്രധാന ജലവിതരണ കുഴലായ 400 പ്രിമോ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർകണക്ഷൻ ജോലികൾ നടത്തുന്നതിനാൽ ആലുവ മുനിസിപ്പൽ പ്രദേശങ്ങളിലും കീഴ്മാട് പഞ്ചായത്തിലെ 1,2,3,17,18,19 വാർഡുകളിലും ചൂർണ്ണിക്കര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും യു.സി.കോളേജ് പരിസരഭാഗങ്ങളിലും ഇന്നും നാളെയും ശുദ്ധജലവിതരണം പൂർണ്ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.