കളമശേരി: മാനവികതയിലൂന്നിയ നിസ്വാർത്ഥ രാഷ്ട്രീയ സമരജീവിതം നയിച്ച മുൻ കൗൺസിലറും എം.എൽ.പി.ഐ റെഡ് ഫ്ളാഗ് പ്രവർത്തകനുമായ എം.കെ.കുഞ്ഞപ്പനെ ആദരിച്ചു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്, ഷാജഹാൻ കവലക്കൽ, എം.ടി.നിക്സൺ, പി.ഡി.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.