aisf
എ.ഐ.എസ്.എഫ് ആലുവ മണ്ഡലം സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഹുൽ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരത്തെ മയക്കുമരുന്ന് ഗുണ്ടാ മാഫിയ വിമുക്തമാക്കണമെന്ന് എ.ഐ.എസ്.എഫ് ആലുവ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലൻ ജോൺസൺ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, അസ്‌ലഫ് പാറേക്കാടൻ, നിമിഷ രാജു, എ.എ. സഹദ്, ജെ.പി. അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അലൻ ജോൺസൺ (പ്രസിഡന്റ്), ജയകൃഷ്ണൻ, അൻവർ കപ്രശ്ശേരി (വൈസ് പ്രസിഡന്റുമാർ), അഫ്രീദി (സെക്രട്ടറി), ബിലാൽ, സഹൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.