ഇടപ്പള്ളി: അഞ്ചുമന ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 22ന് ആരംഭിക്കും. വൈകിട്ട് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കൊടിയേറ്റുകർമ്മം നടത്തും. അന്നപൂർണ്ണേശ്വരി ദേവിയുടെ താലപ്പൊലി 24നും ഭദ്രകാളീ ദേവിയുടെ 25നും ഭുവനേശ്വരി ദേവിയുടെ 26നും നടക്കും. 26ന് വൈകിട്ട് 5ന് പൊക്കാളം ശിവപാർവതീ ക്ഷേത്രത്തിൽ പഞ്ചവാദ്യ അകമ്പടിയോടെ പകൽപ്പൂരമെഴുന്നെള്ളിപ്പും ഇരുഭാഗത്തെ പറയെടുപ്പും തുടർന്ന് ക്ഷേത്രമൈതാനിയിൽ മൂന്നു ദേവിമാരുടെയും കൂട്ടി എഴുന്നെള്ളിപ്പും, തിരുമുമ്പിൽ പറയും നടക്കും. താലപ്പൊലി ദിവസങ്ങളിൽ രാവിലെ 8ന് ശ്രീബലി എഴുന്നെള്ളിപ്പും തിരുമുമ്പിൽ പറയും രാത്രി 12ന് ഭഗവതിപ്പാട്ടും കളമെഴുത്തുംപാട്ടും പുലർച്ചെ മൂന്നിന് താലപ്പൊലി എഴുന്നെള്ളിപ്പും നടക്കും. എല്ലാ ദിവസവും വൈകിട്ട് ക്ഷേത്രകലകൾ ഉൾപ്പെടുത്തി കലാപരിപാടികൾ ഉണ്ടായിരിക്കും. 27ന് രാവിലെ 6ന് താലപ്പൊലി കൊടിയിറങ്ങും.