കൊച്ചി: വിവാഹപ്രായത്തിലെ വിവേചനം അവസാനിപ്പിക്കുമ്പോൾ പെൺകുട്ടികളുടെ ജീവിതനിലവാരം ഉയരുമെന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാർ തീരുമാനം പെൺകുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസവും സാദ്ധ്യതകളും നിസാരമല്ല.
സ്ത്രീകൾ വീട്ടിൽ ഒതുങ്ങി കൂടേണ്ടവരാണെന്ന് ചിന്തിക്കുന്നവരാണ് ഏറ്റവും കൂടുതൽ പുരോഗമനവാദം പറഞ്ഞ് സമൂഹത്തെ വഞ്ചിച്ചിരുന്നത്. സി.പി.എമ്മിന്റെ കാപട്യം ഈ പ്രശ്നത്തിലൂടെ പുറത്തുവന്നതായും നിവേദിത പത്രക്കുറിപ്പിൽ പറഞ്ഞു.