പെരുമ്പാവൂർ: കോടനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ചെട്ടിനട ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തന് കൊടിയേറി. ഇന്ന് രാവിലെ 8.30ന് ഗണപതിക്ക് നവകലശാഭിഷേകം, വൈകിട്ട് 7ന് കളമെഴുത്തും പാട്ടും, ഭഗവതിക്ക് രൂപക്കളം. 22ന് രാവിലെ 8.30ന് ശാസ്താവിന് കലശാഭിഷേകം വൈകിട്ട് 7ന് ഭഗവതിക്ക് രൂപക്കളം, 23ന് രാവിലെ 8.30ന് സുബ്രഹ്‌മണ്യസ്വാമിക്ക് നവകാഭിഷേകം, വൈകിട്ട് 7.30ന് കുട്ടികളുടെ കലാപരിപാടികളും നൃത്തനൃത്യങ്ങളും, 24ന് രാവിലെ 6.30ന് നാഗത്തിന് നൂറുംപാലും, രക്ഷസിന് പാൽപ്പായസം, രാത്രി 8.30ന് കാവടി-താലം സ്വീകരണം, 25ന് രാവിലെ 9.30ന് പൊങ്കാല മഹോത്സവം, 10ന് പ്രസാദഊട്ട്, രാത്രി 8.30ന് പട്ടുംതാലിയും ചാർത്തൽ, മഞ്ഞൾ പറനിറക്കൽ, 26ന് രാവിലെ കാഴ്ചശ്രീബലി, വൈകിട്ട് 7ന് പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികൾ.