കൊച്ചി: എസ്.എൻ.ഡി.പി യോഗം 1403 അയ്യപ്പൻകാവ് ശാഖയുടെ വാർഷിക പൊതുയോഗം കണയനൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കണയനൂർ യൂണിയൻ കൺവീനർ എൽ.സന്തോഷ്‌

അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ മിനി ദിലീപിനെ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു.

പുതിയ ഭാരവാഹികളായി സി.ആർ.രതീഷ് ബാബു ( പ്രസിഡന്റ്‌ ) സി.ആർ. ഗോപി ( വൈസ് പ്രസിഡന്റ്‌ ) എ.എസ് ബാലകൃഷ്ണൻ ( സെക്രട്ടറി ) എ.എച്ച് ജയറാം ( യൂണിയൻ കമ്മിറ്റി അംഗം ) ബേബി രമേശ്‌, ലതിക രത്‌നാകരൻ, മീവ എം.ആർ, സി.ആർ സുധീർ ബാബു, എം. വി ദിലീപ് കുമാർ, പി.ജി ബാബു, എസ് .കിരൺ (കമ്മിറ്റി അംഗങ്ങൾ) ലളിത സതീശൻ, എം.എസ് ജയദേവ്, കെ എ പ്രേമൻ (പഞ്ചായത്ത്‌ കമ്മിറ്റി) എന്നി​വരെ തി​രഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ്‌ അഡ്വ എം.ആർ ജയപ്രസാദ് സ്വാഗതവും സെക്രട്ടറി സി.കെ.സലിം കുമാർ നന്ദിയും പറഞ്ഞു