a
കേരള ഇറിഗേഷൻ ആൻഡ് പ്രൊജക്റ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നടത്തിയ ഇറിഗേഷൻ ഡിവിഷൻ ഓഫീസ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ജലവിഭവ വകുപ്പിന് കീഴിൽ ലിഫ്റ്റ് ഇറിഗേഷനിലും ഡാം പ്രോജക്റ്റുകളിലും ജോലിചെയ്യുന്ന ജീവനക്കാർക്ക് അർഹിക്കുന്ന സ്ഥാനക്കയറ്റം നൽകാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നതായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞു.കേരള ഇറിഗേഷൻ ആൻഡ് പ്രൊജക്റ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഇറിഗേഷൻ ഡിവിഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി ഷീബൻ, സംസ്ഥാന പ്രസിഡന്റ് എ.എം യൂസഫ്, സി.പി.എം കളമശേരി ഏരിയ സെക്രട്ടറി കെ.ബി വർഗീസ്, കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ, എസ്.ബിജു, വി.കെ കുഞ്ഞുമുഹമ്മദ്, എ.വി ജയകുമാർ, അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.