
തൃപ്പൂണിത്തുറ: കർഷകസംഘം ചോറ്റാനിക്കര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ സി.ജെ ജോയിയുടെ മൂന്ന് ഏക്കർ പാടശേഖരത്തിൽ നെൽകൃഷി ഇറക്കി. കർഷകസംഘം എറണാകുളം ജില്ലാസെക്രട്ടറി എം.സി സുരേന്ദ്രൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ്, കർഷകസംഘം തൃപ്പൂണിത്തുറ ഏരിയാസെക്രട്ടറി സി.കെ റെജി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ സിജു, പി.വി പൗലോസ്, ചോറ്റാനിക്കര മേഖലാ സെക്രട്ടറി കെ.ജി രവീന്ദ്രൻ, പ്രസിഡന്റ് സി.ജെ ജോയി, ജി.ജയരാജ്, കെ.എൻ സുരേഷ്, കെ.എസ് ബാലചന്ദ്രൻ , എൻ.കെ അശോകൻ, എ.എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.