കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവക്ഷേത്രത്തിലെ സർപ്പബലിയും പഞ്ചഫണ നാഗശില്പ അനാച്ഛാദനവും 26ന് നടക്കും. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അനാച്ഛാദനം നിർവഹിക്കും. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷൻ എം. മോഹനൻ വിശിഷ്ടാതിഥിയാകും. തൊടുപുഴ പുതുകുളം നാഗരാജ ക്ഷേത്രത്തിലെ വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി മുണ്ടോർമന മനുശങ്കർ എന്നിവർ മുഖ്യകാർമികരാവും. ശില്പി കുറുഞ്ഞി വടക്കേടത്ത് രാജീവ് മാധവിനെ ആദരിക്കും. സർപ്പബലിയോടനുബന്ധിച്ച് പാലക്കാട് മണികണ്ഠന്റെ നേതൃത്വത്തിൽ അഷ്ടനാഗക്കളമെഴുത്തുംപാട്ടും നടക്കും.