മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ ബൈപ്പാസ് റോഡിന്റെ റീടാറിംഗിനായി പത്തുലക്ഷംരൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. വാഴക്കുളം ബസ് സ്റ്റാൻഡിൽനിന്ന് മൂവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും പോകുന്ന ബസുകൾ സഞ്ചരിക്കുന്നത് ബൈപ്പാസ് റോഡിലൂടെയാണ്. ഈ ഭാഗം മുഴുവനായി തകർന്ന നിലയിലായതിനാൽ യാത്രക്കാർ ദുരിതത്തിലാണ്.